image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഓർമകൾ

ഓ... നേരം കേട്ട നേരം എന്നൊക്കെ പറയൂല്ലേ അത് തന്നെ ഇത്, കഷ്ടകാലം കാറ് വിളിച്ച് എന്റെ നെഞ്ചത്തേക്ക് കേറി ...മിക്കവാറും കാമറ ക്കണ്ണുകളിടെ അതിനയൂത്തനമായ എന്റെ പ്രവർത്തി വാ പുള്ളി വിടാതെ ഒപ്പിയെടുത്ത് കാണും തീർച്ച. ആ ഒറ്റിയാനെ കണ്ടതിൽ പിന്നെ എന്റെ നെഞ്ചിൻ കൂട്ടില് മിടിപ്പ് കൂടി ഇടിപ്പ് ആയി തുടങ്ങിയിരുന്നു. ആലോചിക്കുന്ന ഓരോ നിമിഷവും .. പലവിധ രംഗങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. ലൈബ്രേറിയൻ കൈ നീട്ടുന്നതും പോക്കറ്റിന്ന് നാലായി മടക്കിയ പ്രോജക്ടിന്റെ അവസാന പേജുകൾ പൊക്കി എടുക്കുന്നതും ... കൈയോടെ സെകുരിറ്റിയെ വിളിച്ച് കൂട്ടി കൊണ്ട് പോവുന്നതും ... ഓ... എനിക്ക് അരിച്ച് കയറി.. ഞാൻ ഓർത്തില്ല ഈ ഒറ്റകണ്ണൻ എന്നെ നോക്കി ഇരുപ്പുണ്ടാവും എന്ന്, ചതി ആയി പോയി ... വിധി എന്നെ ചതിക്കുകയായിരുന്നു.
ശരവണൻ സാർ : റയാൻ പ്ളീസ് ഗെറ്റ് ബാക്ക് ഫ്രം ഹിയർ.. times up!.
വെറുതെ അല്ല അങ്ങേര് ഇത്തതിരി തിരക്ക് കൂട്ടുന്നത്..
അമ്മച്ചി ... ഏകനായ ദൈവമേ ... കാതോലീം ന്നു പറഞ്ഞ് ഞമ്മള് ഒരു അടി വെച്ച് നടന്നു..ള്ളിൽ പുകഞ്ഞു കാത്തതുന്നുണ്ടങ്കിലും മുഖം അത് ഒന്നും സംഭവിച്ചിട്ടില്ലാത്തമട്ടിൽ മാറ്റിയടുത്തു..
അതെ ഈ അഭിനയിക്കുന്നവരെ ഒക്കെ സമ്മതിക്കണം ... എങ്ങിനെ ഓരോ ഭാവവും കൃത്രിമമായി മുഖത്ത് ഉണ്ടാക്കി എടുക്കുന്നത്. ഭേഷ്..
ഒരു ചെറിയ ഒരു ഭാവം മുഖത്ത് ഉണ്ടാക്കി എടുക്കാൻ ഞാൻ പെട്ട കഷ്ട്ടപ്പാട്... ലൈബ്രറിക്കുള്ളിൽ എ സി ഇട്ടു താണുപ്പിച്ചിട്ടെന്ത് കാര്യം, ഞാൻ ഉരുകി ഒലിക്കുകയായിരുന്നു. കണ്ണ് ഉരുട്ടി നോക്കി നിക്കിന്ന ശരവണൻ സാർ .. അകെ 40 മീറ്റർ നീളമുള്ള റീഡിങ് റൂം എനിക്കെന്തോ... 40 കി മി ഉള്ളത് പോലെ തോന്നി .... ചുവരിൽ ഫ്രേം ചെയ്ത് വെച്ചിരിക്കുന്ന മാർക്ക് സുഖിന്റേം , സ്റീഫിന്റെ ഹോക്കിന്റ ഒക്കെ ചിത്രങ്ങൾ എന്നെ കളിയാക്കി ചിരിക്കുകയാണ് എന്ന് എനിക്ക് തോന്നി, ഓരോ അടി വെകുമ്പോഴും പിന്നിലോട്ട് പോവുന്നത് പോലെ തോന്നി.. ഗ്ലാസ്സിൽ തീർത്ത റീഡിങ് റൂമിന്റെ ഡോറിൽ കൂടെ നോക്കിമ്പോൾ എന്റെ അമ്മെ ....ശരവണൻ സാറിന്റെ മുഖം.. വേട്ടയാടുന്ന പരുന്തിനെ പോലെ തോന്നി. പരുന്ത്, കറുത്ത തുവ്വലുള്ള, ഉണ്ട കണ്ണുകളുള്ള കാർപരുന്തിനെ പോലെ തോന്നി.
ഗ്ലാസ് ഡോർ തുറന്നതും ...വേഗം എന്ന് പറഞ്ഞ് എന്റെ കൈപിടിച്ച് വലിച്ചു... തിരിഞ്ഞു നോക്കാതെ ഞാൻ കാർഡ് സ്വൈപ്പ് ചെയ്ത പുറത്ത് ഇറങ്ങി.. പുറത്തെ ഡോറിലൂടെ നോക്കിയാൽ റിസപ്‌ഷനിൽ ഇരിക്കുന്ന ക്യാമറേയുടെ സ്‌ക്രീൻ കാണാം ..അത് വർക്കായി കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.. ശരവണൻ സാർ കയ്യിക്കുണ്ടായിരുന്ന ലൈബ്രറിയുടെ താക്കോൽ കൊണ്ട് റീഡിങ് റൂം പൂട്ടി .. ലൈറ്റ്സും എസിയും ഒക്കെ ഓഫ് ചെയ്ത ഇന്റർകോമിൽ വിളിച്ചു..
ലൈബ്രറി ശരവണൻ പേസരേന് , പ്ലീസ് സെൻറ് വൺ സെക്യൂരിറ്റി ടൂ ഹിയർ ..
ദൈവമേ അങ്ങേര് കണ്ടു എന്നാ തോന്നുന്നേ.. ഞാൻ മെല്ലെ വരാന്തയിലൂടെ നടന്നു ... ആ സമയം , "റയാൻ പ്ലീസ് വെയിറ്റ്" ശരവണൻ സാറിന്റെ സൗണ്ട് ആയിരുന്നു അത് ... പെട്ട്. ഇത് ഇവിടെ അവസാനിക്കാൻ പോവുന്നു.. എന്റെ കാര്യം കട്ട പുക.
എന്തിനായിരിക്കും എന്നോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ടാവുക. അറിയില്ല ... ഞാൻ അകെ വിയർത്ത് ഒലിച്ച് നിന്ന് , പോക്കറ്റിലെ കീറി എടുത്ത കടലാസ് കഷ്ണം പുറത്തോട് വലിച്ചറിഞ്ഞാല്ലോ... കാര്യമില്ല ... പുറത്തതൊട്ടു വലിച്ചെറിഞ്ഞാലും ... ഒറ്റിയാൻ ഒപ്പിയ ചിത്രങ്ങൾ .. അത് സാക്ഷി പറയും ... അല്ലെങ്കിലെ ടെൻഷൻ എനിക്കൊരു അസുഖമാണ്, എന്തെങ്കിലും ഒരു ബാഡ് മോമെന്റ്റ് നടന്നില്ലെങ്കിലും അത് നടന്നത് പോലെ ഊഹിച്ച് ടെൻഷൻ അടിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ അതോണ്ട് തന്നെ ... മനസ്സിനെ ആ നിമിശങ്ങൾ വല്ലാണ്ട് പിടിച്ചു കുലുക്കിയിരിക്കുന്നു. കണ്ണുകളെ ഇമ വെട്ടി കൊണ്ട് സെക്യൂരിറ്റി ജീവനക്കാരൻ ലാബ്രറി ബ്ലോക്കിന്റെ വരാന്തയിൽ കൂടെ നടന്നു വരുന്നത് കണ്ടു... ഘടക് ഘടക്ക് .. അയാളുടെ ഷൂവിന്റെ ശബ്ദം എന്നെ അസ്വസ്ഥനാക്കി. എന്നെ തുറിപിച്ച ഒരു നോട്ടം നോക്കി അയാൾ ലൈബ്രറിയിലോട്ട് കയറി. അയാൾ കയറിയ ഉടൻ തന്നെ . എന്റെ നേരെ ശരവണൻ സാർ എന്റെ നേരെ വന്നു...അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഹാൻഡ് ബുക്ക് പോലുള്ള ഒരു ഫയൽ ഉണ്ടായിരുന്നു.
അത് എന്റെ കയ്യിൽ വെച്ച് തന്നിട്ട് ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു. " പുസ്തകങ്ങൾ അത് എന്തായിക്കോട്ടെ അത് അറിഞ്ഞോണ്ട് കീറി എടുക്കുന്നത് അതിനോട് ചെയ്യുന്ന വലിയ പാപമാണ്, അപ്പൊ സൂക്ഷിക്കുക" , അദ്ദേഹം പിന്നേം കൂട്ടിച്ചേർത്തു. "കീറിയെടുത്ത പേജ് ഫോട്ടോ കോപ്പി ആയതു കൊണ്ട് ഞാൻ ക്ഷമിക്കുന്നു..
എന്നിട്ട് പുറത്ത് തട്ടിയിട്ട് അങ്ങേര് നടന്നു നീങ്ങി... ഒരു ഹീറോയെ പോലെ ....
കയ്യിൽ തന്ന ഫൈൽ നോക്കിയപ്പോൾ,  ഞാൻ തിരഞ്ഞ അതെ പ്രോജക്ട്ട് റിപ്പോർട്ടിന്റെ ഒറിജിനൽ കോപ്പിയായിരുന്നു.
ഞാൻ അങ്ങേരുടെ പിന്നിൽ തന്നെ നടന്നു നീങ്ങി.

ഓരോ മനുഷ്യനും അവന്റെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്ന അവന്റെ അവയവങ്ങൾ , ഒരു സമയത്ത് അവന്റെ ഇച്ഛക്ക് അദ്ധീതമായി പ്രവർത്തതിക്കുന്നതിനെയാണ് റിഫ്ളക്സ് ആക്ഷൻ എന്ന് പറയുന്നത് , അഡ്രിനാലിൻ എന്ന അറിയപ്പെടുന്ന കില്ലർ ഹോർമോൺ ഉണ്ടാക്കുന്ന ഓരോ കോപ്രായങ്ങൾ.. അത് തന്നെയാണ് എനിക്കും സംഭവിച്ചത്. ഇതുപോലെ എല്ലാ മനുഷ്യനും ചില സമയങ്ങളിൽ നമ്മൾ ചെയ്യരുത് എന്ന് മനസ്സിൽ ഉറപ്പിച്ച കാര്യങ്ങൾ നമ്മൾ അറിയാതെ ചെയ്ത പോവും...  ശാസ്ത്രീയമായി പറയുകയാണെങ്കിൽ ഇത് വെറും ഒരു ഹോർമോൺ വ്യതിയാനം ആണ്, അത് സ്പിരിച്ചൽ ആയി പറയുകയാണെങ്കിൽ. സാത്താന്റെ കളികൾ എന്നും പറയാം.
ഏതൊക്കെ ആയാലും ആ നിമിഷംവും ആ സംഭവവും മനസ്സിന്റെ ആഴങ്ങളിൽ എഴുത പെട്ടതാണ് ... അതുകൊണ്ടു മാത്രമാണ് ഇത്രേം വര്ഷങ്ങൾ കഴിഞ്ഞിട്ടും ഈ ഇൻസിഡന്റെ എന്റെ മനസ്സിന്നു മായാത്തത്... 😊

ഡയറി എഴുതണം എന്ന് തൊന്നിയാൽ ഞാൻ ബൈക്കും എടുത്ത് കൊച്ചിയിലെ സുബാഷ് പാർക്കിലോട്ടു വരും എന്നിട്ട് താ ഇവിടെ , സീ സൈഡിലെ വലത്ത് നിന്ന് അഞ്ചാമത്തെ ബെഞ്ചിൽ വന്നിരിക്കും ... കായലിന്റെ ഭംഗിയിൽ വെളിച്ചം തട്ടിയ കാറ്റിൽ കുളിർന്ന് ഇങ്ങിനെ ഇരിക്കും... ഒറ്റക്ക് ..
ഈ ഒരൊറ്റ സിറ്റിവേഷൻ മതി മനസ്സിലുള്ള പഴയ ഓർമകൾ ഓർത്തെടുക്കാൻ...
ഒരടി പൊളി സൺ സെറ്റ് ഒക്കെ കണ്ടിട്ടാണ് ഞാൻ മടങ്ങുന്നത്.

Share this:

CONVERSATION

0 comments:

Post a Comment