image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ജാലകം

പ്രോജക്റ്റ് വര്‍ക്ക് ഒരു വിധം കപ്ലീറ്റ് ആയപ്പഴാണ്..  എന്‍റെ എഞ്ചിനീയറിംഗ് പഠനത്തിന്‍റെ അവസാന ഘട്ടം ആരംഭിച്ചത്, " ക്യാമ്പസ് പ്ലേസ്മെന്‍റെ"...  വായനക്കാര്‍ക്ക് കേട്ടുകാണും..  ചില പ്രവറ്റ് കൊലെജുകാരുടെ പരസ്യം..
"ഇവിടെ പഠിച്ചാല്‍ 100 ശതമാനവും ജോബ്‌ ഗ്യാരണ്ടി" അധവാ.. പഠനം തീരും മുമ്പേ തന്നെ...  പണി വാങ്ങി കൊടുക്കുന്ന ഏര്‍പ്പാടിനാണ് "campus placements" എന്ന് പറയുന്നത്.. ഈ കൊയംബത്തൂരിലെ ഒട്ടു മിക്ക കോളേജുകളിലും
ഈ ഏര്‍പ്പാട് ഉണ്ട്..  എഞ്ചിനീയറിംഗ് തീരുന്നതിനു മുന്‍പ് തന്നെ കോളേജ് മാനേജ്മന്‍റെ കുറെ കമ്പനികളെ വിളിച്ചു കൊണ്ട് വരും..  എന്നിട്ട്.. ഇന്റെര്‍വ്യൂ നടത്തും..  അവര്‍ക്ക് പറ്റുന്ന കുട്ടികളെ കുറെ പേര് കേള്‍ക്കാത്തടെസ്റ്റുകള്‍ ഒക്കെ ചെയ്ത് .. ജോലിക്കെടുക്കും.
പിന്നെ ജോലിയില്‍ എടുത്തുന്നും പറഞ്ഞ് ഒരു ലെറ്ററും തരും..
വൈകാതെ ഞങ്ങളുടെ കോളേജിലും വന്നു ആ ഘട്ടം..  പ്രോജക്റ്റ് ന്‍റെ റിപ്പോര്‍ട്ട് ഒക്കെ റേഡിയാക്കി പ്രിന്‍റ് ഔട്ട്‌ എടുക്കാന്‍ ടൌണില്‍ പോവുന്ന സമയത്തായിരുന്നു... സുധാകര്‍ സാര്‍ സാറിന്‍റെ ബൈക്കുമായി.. 
വാര്‍ഡന്‍ ഓഫീസിനു മുന്നില്‍ വന്നത്..  ഞാനാണങ്കില്‍ ഔട്ട്‌ പാസ്‌ ഒക്കെ വാങ്ങി.  പുറത്തോട്ട് വന്നപ്പഴായിരുന്നു..  സുധാകര്‍ സാര്‍ അദ്ദേഹത്തിന്‍റെ ബൈക്ക് നിറുത്തി
"എങ്ങോട്ടാ ? " എന്ന് ചോദിച്ചത്...
ഞാന്‍: "സാര്‍ ഞാന്‍ ടോനിലോട്ടാ, പ്രോജക്റ്റ് ഫൈനല്‍ റിവ്യൂ അല്ലെ അടുത്ത ആഴ്ച അപ്പൊ റിപ്പോര്‍ട്ട് ഇപ്പൊ തെന്നെ സെറ്റ് ചെയ്യാന്‍ കൊടക്കാം. എന്ന് വിചാരിച്ചു"
സാര്‍: "നല്ലത്"  എന്നാ എന്‍റെ കൂടെ പോന്നോ..  ഞാന്‍ ഡ്രോപ്പ് ചെയ്യാം..
[കൊള്ളാലോ, തേടി നടന്ന വള്ളി കാലില്‍ ചുറ്റി.. , അപ്പൊ ടൌനിലെക്ക് പോവാനുള്ള ബസ്സ്‌ കൂലി മിച്ചം...  ]
ഞാന്‍ ആലോചിച്ചു നിന്നില്ല..  ഞാന്‍ ചാടി കയറി.. 
അങ്ങേരു വണ്ടി ഓടിക്കുമ്പോള്‍ അധികം സംസാരിക്കില്ലാ എന്ന് തോന്നുന്നു. മുപ്പത് കിലോമീറ്റര്‍ വേഗതിയില്‍ ഓടി കൊണ്ടിരിക്കുന്ന വണ്ടിയുടെ പിന്നില്‍ സംസാരിക്കാതെ ഇങ്ങനെ ഇരിക്കുന്നതാണ്.. ലോകത്തിലെ ഏറ്റവും വലിയ ബോറടി..  
സാധാരണ ബസ്സ്‌ ഒക്കെ അര മണിക്കൂര്‍ കൊണ്ട് ടൌണില്‍ എത്തും..  ഇങ്ങേരുടെ വണ്ടി അന്ന് ടൌണില്‍ എത്താന്‍ ഒരു മണികൂര്‍ മൂന്ന്‍ മിനുട്ട് എടുത്തു.. 
വണ്ടി നിറുത്തിയിട്ടു പറഞ്ഞു നമുക്ക്കൊരു ചായ കുടിച്ചാലോ... 
ഞാന്‍ ഒന്നും പറഞ്ഞില്ല.. അങ്ങേരു വണ്ടി നിറുത്തിയിട്ട തൊട്ടു മുന്നിലെ ഒരു ചായ കടയില്‍ കയറി..  ഈ സ്ഥലത്തിനു ഒരു പേര് പറയും..  ടൌണ്‍ ഹാള്‍ കോയമ്പത്തൂരിലെ ചില പ്രധാന പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്. വേറെ രണ്ടു മൂന്ന്‍ സ്ഥലങ്ങള്‍ ഉണ്ട്..  ഉക്കടം, ടൌണ്‍ഹാള്‍. ഒപ്പനകാര സ്ട്രീറ്റ്, റേസ് കോസ് , ഗാന്തീപുരം, മേട്ടുപാളയം, സിത്ര. ഇതൊക്കെയാണ് കോയമ്പത്തൂരിലെ പ്രധാന പെട്ട സ്ഥലങ്ങള്‍.
ടൌണ്‍ ഹാളിന്‍റെ സ്പ്ശ്യാലിറ്റി എന്ന് പറയുന്നത് ...  തുണി തരങ്ങളും..  ട്രാവല്‍ സ്കൂള്‍ ബാകുകളും ആണ്..  പിന്നെ നോര്‍ത്ത് ഇന്ത്യന്‍ സ്വീറ്റ്സ്..
ഞങ്ങള്‍ ഇറങ്ങിയ ആ ബേക്കറിയുടെ പേരാണ് "ഫാത്തിമ ഹോട്ട് ആന്‍ഡ്‌ കൂള്‍".. മിക്ക..  യാത്രക്കാരും.. ബസ്സ്‌ കത്ത് നില്‍ക്കുന്നവരും അവിടുന്ന് ഒരു ചായ വാങ്ങിച്ചിട്ടെ പോവൂ..  കാരണം.. അത്രയ്ക്ക് അടിപൊളിയായിരുന്നു ചായ..  അവിടെ ഒരു മലയാളിയാണ്..  ചായ ഇടുന്നത്..  പേര് ഗോപാല ക്രഷ്ണന്‍ നായര്‍..  അങ്ങേരു കൊറേ കാലമായി കൊയാംബത്തൂരില്‍.. അങ്ങേരെ ഞാന്‍ മുന്‍പ് ഒരു പ്രാവശ്യം ഇവിടെ വന്നപ്പോ പരിജയപ്പെട്ടിരുന്നു..
സുധാകര്‍ സാര്‍ എനിക്കും അദ്ദേഹത്തിനും.. ഓരോ ചായ വീധം ഓര്‍ഡര്‍ ചെയ്തു..  ഒരു ഒരു മിനുട്ട് കഴിഞ്ഞ ഉടനെ തന്നെ ഞങ്ങള്‍ക്ക് ചായ വന്നു..
അദ്ദേഹം ആവി പറക്കുന്ന ആ ചായ ഒരു സിപ്പ് കുടിച് എന്നോട് ചോദിച്ചു.. 
സുധാകര്‍ സാര്‍: "എന്താണ് അടുത്ത പ്ലാന്‍..  ?"
ഞാന്‍: സാര്‍ , പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രിന്‍റ്ചെയ്യാന്‍ കൊടുക്കണം.. പിന്നെ തിരിച്ചു ബസ്സ്‌ കയറണം..
സുധാകര്‍ സാര്‍:  അതല്ല..  കോളേജ് കഴിയാനായില്ലേ അത് കഴിഞ്ഞിട്ട് എന്താ പ്ലാന്‍ എന്നാ ഞാന്‍ ചോദിച്ചത്.. 
ഞാന്‍: സാര്‍ അങ്ങിനെ ഇപ്പഴേ..  ഒരു പ്ലാനും ചെയ്തിട്ടില്ല സാര്‍.. 
സുധാകര്‍: എന്നാ പ്ലാന്‍ ചെയ്തു തുടങ്ങിക്കോ..  പിന്നെ നാളെ മുതല്‍ കോളേജില്‍ ക്യാംബസ് ഇന്റെര്‍വ്യൂ നടക്കാന്‍ തുടങ്ങും എല്ലാത്തിനും..  പങ്കടക്കണം, ഒകെ..
ഞാന്‍: ഞാന്‍ തലയാട്ടി " ഒകെ സാര്‍"
സുധാകര്‍: "പിന്നെ ഒരു കാര്യം, ഇത് ഞാന്‍ പറഞ്ഞത് എന്ന് നീ ആരോടും പറയരുത് ഒക്കെ..   ഈ കോളേജ് പ്ലേസ്മെന്റില്‍ ഒന്നും വിശ്വസിക്കരുത്..  എല്ലാം ചുമ്മാ ഒരു പേരിനു നടത്തുന്നത് ഒക്കെ.. പക്ഷെ ഇന്നാലും ഒരു എക്സ്പീര്യന്സിനു വേണ്ടി ഒന്ന് പോയി പങ്കടുക്കുന്നത്..  കൊണ്ട്..  പ്രശനം ഒന്നും ഇല്ലേ.. 
ഏതങ്കിലും കമ്പനിയില്‍ ഓഫര്‍ കിട്ടിയാല്‍ വാങ്ങി വെച്ചോളൂ..  ഈ കോളേജ് ലൈഫിന്നു പുറത്ത് പോയി കഴിഞ്ഞാല്‍...  വീട്ട്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും "പഠനം ഒക്കെ കഴിഞ്ഞോ .. ജോലി കിട്ടിയോ" എന്നൊക്കെ ഒരു പാട് ചോദ്യങ്ങള്‍ വരാം..  "
ആങ്ങേരു തല കുനിച്ച് .. " ഞാന്‍ ഒക്കെ ഇതൊക്കെ ഒരുപാട് അനുഭവിച്ച ആളാണ്‌" "സൊ ബീ കെയര്‍ ഫുള്‍"
ഞാന്‍: എല്ലാത്തിനും തലയാട്ടി..  ഒരു അഞ്ചു മിനുട്ട് എടുത്തു.. അങ്ങേര് ചായ കുടിച്ച് തീര്‍ക്കാന്‍..  എന്‍റെ ചായ അനങ്ങിയിരുന്നില്ല.. ചായ ചൂടാറി..എന്‍റെ ചായയില്‍ ബ്രൌണ്‍ കളറില്‍ ഒരു പാട പാറി കിടന്നിരുന്നു.
അങ്ങേരു ചായ കാശു കൊടുത്ത്..  ന്നാ ശരി എന്ന് പറഞ്ഞു..  ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു പോയി... 
തണുത്ത ചായ കുടിക്കാന്‍ രു ചവര്‍പ്പ് ആണ്..  ഞാന്‍ അത് അവിടെ മതിയാക്കി വെച്ച് പുറത്ത് ഇറങ്ങി..        
നല്ല ചൂടാ ഇ ടൌണിലേക്ക്...  ഞാന്‍ ഒരു പേപ്പര്‍ പ്രിന്‍റ് ഷോപ്പിലേക്ക് നടന്നു നീങ്ങി..  നല്ല ട്രാഫിക്ക് ഉണ്ടങ്കിലും, ക്രത്യമായ..  ട്രാഫിക് സികനലുകള്‍ കൊണ്ട് കണ്ട്രോള്‍ ചെയ്യുന്നത് കൊണ്ട്..  കോയമ്പത്തൂര്‍ അത്ര തിരക്കുള്ള സിറ്റിയായി കാണാന്‍ പറ്റില്ല. 
പിന്നെ നടയാത്രികര്‍ക്ക് പ്രത്യേകം തിരിച്ച നടപാത ഉണ്ടായത് കൊണ്ട്..  അതികം പ്രശനം ഇല്ലാതെ തന്നെ..  നടന്നു പോകാം..
കുറച്ചു ബുദ്ധിമുട്ടിയെങ്കിലും..  ആവസാനം ഒരു പ്രിന്‍റിംഗ് ഷോപ്പ് കണ്ടത്തി..  അവിടെ തന്നെ..  എന്‍റെ പ്രോജക്റ്റ് റിപ്പോര്‍ട്ട് പ്രിന്‍റ് കൊടുത്തു.. 
അടുത്ത ബസ്സില്‍ തന്നെ കൊളെജിലോട്ട് തിരിച്ചു..
ബസ്സില്‍ വെറുതെ ഇരുന്നപ്പഴാണ്..  ഓര്‍ പട് ചിന്തകള്‍ മനസ്സില്‍ വന്നു കൊണ്ടേ ഇരുന്നത്.... 
അതൊരു ലോഫ്ലോര്‍ ബസ്സ്‌ ആയിരുന്നു..  കോളേജ് പോവുന്ന ആ റൂട്ട് അല്പം വളവും തിരിവും ഉള്ളതായിരുന്നു..  അതുപോലെ തന്നെ..  സംയമം ഉച്ച കഴിഞ്ഞത് കൊണ്ട് തന്നെ..  റോഡിലും ബസ്സിലും..  അത്ര യാത്രകാറില്ല..
മെല്ലെ..  സുധാകര്‍ സാര്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ വന്നു തുടങ്ങിയിരുന്നു.. എന്‍റെ നടിലുള്ളവര്‍ ..  എല്ലാരും..  മകന്‍ എഞ്ചിനീയറിംഗിന് പഠിക്കാ എന്നറിഞ്ഞ ഉടനെ പറഞ്ഞു തുടങ്ങിയിരുന്നു..  ഇനി മകന്‍ നല്ല ജോലിയൊക്കെ കിട്ടോല്ലോ എന്ന്..  ഇതക്കെ എന്‍റെ അമ്മ എന്നെ വിളിക്കുമ്പോള്‍..  പറയാറുണ്ടായിരുന്നു.. 
അച്ചന്‍ എന്ന് വിളിച്ചാലും..  അവസാനാം ഒര വജകം പറഞ്ഞേ..  ഫോണ്‍ കട്ട് ചയ്യറൊള്ളൂ..  "നമ്മുടെ കഷ്ട പടുകളൊക്കെ...  തീരാന്‍ നമ്മുടെ മക്കള്‍ ആകുമല്ലോ.  എന്നൊരു..  വാജകം..
ആ ദിവസങ്ങളില്‍ ഒന്നും അതൊന്നും ഒരു എഫെക്റ്റ് ആയി തോന്നിയിരുന്നില്ല..  ധാ ഇപ്പോ ഒരു നിമിഷം..  ഈ നിമ്മിഷം..  ആ വാക്കിന് ഒരു പാട് അര്‍ഥം ഉണ്ടന്ന് തോന്നി തുടങ്ങിയിര്‍ക്കുന്നു.. 
ഒരു പാട് കട ബാധ്യതകള്‍ ഉണടായിരുന്നു അച്ചന്, അതില്‍ മിക്ക്കതും എന്നെ പടിപ്പിക്കാനുല്ലതായിരുന്നു എന്ന് മനസ്സിലാക്കുംബോഴാണ് മനസ്സില്‍ ഒരു ഒരു ഭയവും..  വേറെ എന്തൊക്കയോ ഫീല്‍ ചെയ്യാന്‍ തുടങ്ങിയത്.
ബസ്സിലെ ഗ്ലാസ് ഇട്ട ജാലകത്തിലൂടെ നോക്കി നില്‍കെ..  മനസ്സില്‍ ഭീതി നിറഞ്ഞു കവിയുകയായിരുന്നു.. 
മനസ്സില്‍ അമ്മയുടെ ആ ചുവന്ന മുഖം..  അത് ഇപ്പഴും മനസ്സില്‍ ഉണ്ട്..  ഫാസ്റ്റ് ഇയറിലെ ഫീസ്നു വേണ്ടി അമ്മയുടെ അകെ യുണ്ടായിരുന്നത് തുലാസില്‍ വെച്ചപ്പോഴയുണ്ടായ അമ്മയുടെ മുഖം... 
ഈ മനസ്സ് എന്ന ജാലക കൂടാരത്തിന് ഉള്ളില്‍... എല്ലാം...  ഒതുക്കിയാതായിരിക്കണം.. ഇത്ര വര്‍ഷ കാലവും.. , ഭീതിയുടെ..  ചുറ്റിക കൊണ്ട്.. അടിച്ചു തരിപ്പണമാക്കെണ്ടിയിരിക്കുന്ന കാലം.  അടുത്തിരിക്കുന്നു..
ഞാന്‍ ഇതുവരെ ജീവിച്ചിരുന്നത് ആ ജാലകതിനുള്ളില്‍ തന്നെ ആയിരുന്നു.., ഫ്രാണ്ട്ഷിപ്പും..  കോളേജും എല്ലാം.. ആ ജാലകത്തിനുള്ളിലെ..  ഒരു മധുരം മാത്രമായിരിന്നു..  ജാലകത്തിനു പുറത്തുള്ള..  കയ്പ്പുള്ള ജീവിതം കാല്‍ വെക്കെണ്ടിയിരിക്കുന്നു.. 

സഞ്ച്രിക്കെണ്ടിയിരിക്കുന്നു...  ഒരു പുതിയ...  ജീവിത വഴിയിലേക്ക്....   


Share this:

CONVERSATION

0 comments:

Post a Comment