image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു പുതിയ ഡയറി

ഇന്നലെയും , മിനിഞ്ഞാന്നും എന്താ ഈ എഞ്ചിനീയര്‍ പോസ്റ്റ്‌ ഇടാഞ്ഞേ എന്ന് എല്ലാര്‍ക്കും ചോദിക്കാനുണ്ടാകും... അടിനുള്ള ഉത്തരം ഇവിടെ തന്നെ പറഞ്ഞേക്കാം... ഞാന്‍ എന്ന എഞ്ചിനീയര്‍ കുറെ പ്രശ്നങ്ങള്‍ ഉള്ള ആളാണ്..
കുറെ പ്രശങ്ങള്‍... ഈ പ്രശ്നങ്ങള്‍ ഒക്കെ ഇവിടെ തുറന്നു പറയണം എന്നുണ്ട് പക്ഷെ.. ആ പ്രശങ്ങള്‍ എവിടെ, എങ്ങിനെ തുടങ്ങി എന്ന് ആദ്യം പറയണ്ടേ  ... അതിനാണ് ഈ പേജ് തുടങ്ങിയത് തന്നെ.. പക്ഷെ പഴയ കാര്യങ്ങള്‍ ഓര്‍ത്ത് എടുത്താണ് ഞാന്‍ പലപ്പോഴും ഇവിടെ എഴുതാറുള്ളത്.
ഒരുകാലത്ത് എഴുതി വെച്ച കാര്യങ്ങള്‍ പലതു ഇന്ന് നഷട്ടപട്ടു പോയിരിക്കുന്നു.. കയ്യില്‍ പത്ത് ഏഴോളം ഡയറികള്‍ ഞാന്‍ കത്തിച്ച് കളഞ്ഞിരുന്നു.. എനിക്കൊരു സ്വഭാവം ഉണ്ട്.. എന്ത് കിട്ടിയാലും , എന്ത് എന്‍റെ ജീവിതത്തില്‍ സംഭവിച്ചാലും എഴുതി വകുന്ന ഒരു പതിവ്...  പില്‍കാലത്ത് അതു എനിക്ക് തന്നെ പാരയായി
വന്ന കാരനത്താനാല്‍ ആയിരുന്നു, ചില ഡയറികള്‍ നശിപ്പിച്ചു കളഞ്ഞതും.. 
അതുകൊണ്ട് തെന്നെ...

കഴിഞ്ഞ പോസ്റ്റുകളില്‍ തന്ന കാര്യങ്ങള്‍ എല്ലാം നശിപ്പിക്കത്ത ഒരു ഡയറിയില്‍ കുറിച്ച് വച്ചതായിരുന്നു.... അതും എഞ്ചിനീയറിംഗ് നു ചേരുമ്പോള്‍ എഴുതിയ ഡയറി ...  അത് ഇപ്പോഴും എന്‍റെകയ്യില്‍ ഭദ്രമായി സൂക്ഷിക്കുന്നു.. പക്ഷെ അതില്‍ ,
മിനിഞാന്നത്തെ പോസ്റ്റ്‌ വരെ എഴുതിയിറ്റൊള്ളൂ...  അകെ 59 പേജുകള്‍ ..... ഈ അന്‍പത്തി ഒന്‍പതു പേജുകളാണ് ഞാന്‍ കഴിഞ്ഞ മാസങ്ങളിലും ഓരോ പോസ്ടുകലായും ഇവിടെ കൊടുത്തിട്ടുള്ളത്...

ഇപ്പൊ നിങ്ങളുടെ മനസ്സില്‍ ഒരു ചോദ്യം ഉണ്ടായിരിക്കും, എന്ത് കൊണ്ട് ബാക്കി ഉള്ള എന്‍റെ ജീവിതത്തിലെ ഡയറി കുറിപ്പുകള്‍ എഴുതാത്തത് എന്ന് ?......   അന്ന് ഞാന്‍ എന്‍റെ കസിന്‍സുകളും ടൂര്‍ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ.. അന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്തത് ഒരു മൂന്നാര്‍ ട്രിപ്പ്‌ ആയിരുന്നു...
മൂന്ന്‍ ദിവസത്തെ ട്രിപ്പ്‌ .. ഇവിടുന്നു വെള്ളി ആഴ്ച പോയി തിങ്കള്‍ ആഴ്ച തിരച്ചു വരുന്ന ഒരു യാത്ര...
മൂന്നാര്‍ , കുളിര്‍മ കലര്‍ന്ന മലനിരകളിലേക്ക് ഒരു യാത്ര.. പ്ലാന്‍ ചെയ്ത് പോലെ ഞങ്ങള്‍ ഒരു വെള്ളി അഴ്ച ദിവസം പുറപ്പട്ടു. ടൂറിനു പൂവനുള്ള കാശു പോത്തം ഞങ്ങളുടെ ബ്രോ... വലിയ കസിന്‍ എടുക്കാം എന്ന ഉറപ്പില്‍  ഞങ്ങള്‍ പുറപ്പട്ടു.. മൂന്നു ദിവസത്തെ യാത്രക്ക് വേണ്ടിയുള്ള എല്ലാ സാധനങ്ങളും, പിന്നെ എന്‍റെ ഡയറിയും എടുത്ത്
ഞങ്ങള്‍ പുരപ്പട്ടു.. വലിയ കസിന് ആവിടെ പരിജയകാര്‍ ഉണ്ടായിരുന്നതിനാല്‍ മൂന്നു ദിവസം താമസിക്കാനുള്ള സൗകര്യം ഒക്കെ നേരത്തെ തന്നെ ഒരുക്കിയിരുന്നു...
ഞങ്ങള്‍ മൂന്നാര്‍ എത്തുമ്പോള്‍ സമയം രാത്രി ഒന്നര മണി കഴിഞ്ഞിരുന്നു... എല്ലാരും നല്ല ക്ഷീണം കാരണം അന്ന് രാത്രി ഉറങ്ങിയതോന്നും ഓര്‍മ ഉണ്ടായിരുന്നില്ല... രാവിലെ മുടിഞ്ഞ തണുപ്പ്കാരണം എഴുനെല്‍ക്കാനും മടി ആയിരുന്നു ... ഒരു ദിവസം അടിച്ചു പൊളിക്കാനുള്ള പ്ലാനുകാലുമായി വലിയ കസിന്‍ വണ്ടി ഒക്കെ ഒരുക്കി ...
ഞങ്ങള്‍ ഒന്ന് രണ്ടു സ്ഥലങ്ങള്‍ ഒക്കെ കാണാന്‍ പോയി... അന്ന് രാത്രി കുറച്ചു നേരെത്തെ തന്നെ തിരിച്ചത്തി.. പുറത്തെ തണുപ്പില്‍ തീ ഇട്ടു കായുന്ന ഒരു ശീലം അവിടുത്തു കാര്‍ക്കുണ്ടയിരുന്നു , ഞാനും കസിന്‍സും അവരോടപ്പം കൂടി ... കസിന്‍സ് പാട്ട് പാടിയും തമാശകള്‍ പറഞ്ഞു പൊട്ടി ചിരിച്ചും സമയം കളയുമ്പോള്‍ ഞാന്‍ എന്‍റെ ഡയറി എഴുതി കൊണ്ടിരിക്കുകയായിരുന്നു..
നല്ല തണുപ്പ് കാരണം പേന നേരെ അങ്ങ് തളിയുന്നില്ല വളരെ കഷ്ടപെട്ടുട്ടാണ് എഴുതുന്നത്‌ .. പെട്ടന്നാണ് എന്‍റെ ഡയറിയില്‍ ഒരു പിടി വന്നത്..  ഡയറി വലിച്ചു എടുത്ത് കൊണ്ട് എന്‍റെഒരു കസിന്‍ ദെ ഇവനെന്തോ എഴുതുന്നു....
ഇത്രേം പറഞ്ഞു തീര്‍ന്നില്‍ ചുറ്റും കൂടി ഇരുന്ന എല്ലാരും നോക്കട്ടെ ന്നു പറഞ്ഞു ചാടി വീണു... പിന്നെ എന്നെ കെട്ടി ഇട്ടു ... അതെ എന്‍റെ കയ്യും കാലും കൂടെ വന്ന ഒരു കസിന്‍റെ ഷാള്‍ കൊണ്ട് കെട്ടിയിട്ടു .... എനിട്ട്‌ ഒരാള്‍ ആ ഡയറിയുടെ ആദ്യം തൊട്ട് വായിക്കാന്‍ തുടങ്ങി ..
കോളജില്‍ ചേര്‍ന്നത്‌ , ദീപ്തിയെ കണ്ടതും , പരിജയപ്പട്ടതും .. എല്ലാം അവര്‍ ഒറ്റ രാത്രി കൊണ്ട് ഉറക്കെ വായിച്ച് കളിയാക്കി ചിരിച്ചു കൊണ്ടിരുന്നു..
പിന്നെ എല്ലാം വായിച്ചു തീര്‍ന്ന കഴിഞ്ഞിട്ടാണ് എന്നെ കെട്ട അഴിച്ചു വിട്ടതും പന്നെ ഡയറി കയില്‍ തന്നതും..
എന്‍റെ ഡയറി അവര്‍ വായിച്ചതില്‍ എനിക്ക് അവരോടു ദേഷ്യം ഒന്നുമില്ല പക്ഷെ... ഞാന്‍ അല്പം അല്ല , നല്ല അക്ഷര തെറ്റൊടെ ആണ് എഴുതാരുള്ളത് , ആ അക്ഷരത്റ്റുകള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ചു  വായിച്ചു അവര്‍ കളിയാക്കിയപ്പ്ഴാണ് എനിക്ക് ദേഷ്യം വന്നത് ....
ഞാന്‍ അവരോടൊന്നും പിന്നെ സംസാരിച്ചില്ല.. എന്‍റെ രൂമിലോട്ടു വന്നു.... കയ്യിലുള്ള ഡയറി മുന്നേ എഴുതിയ ഏഴോളം ഡയറികല്‍ എടുത്ത് റൂമിലെ ബര്‍ണര്‍( തീ കത്തിക്കുന്ന സ്ഥലം- മൂന്നാര്‍, ഊട്ടി സ്ഥലങ്ങളില്‍ എല്ലാ വീടുകളിലും തണുപ്പ് അകറ്റാന്‍ തീ കത്ത്തിക്കാരുണ്ട്, അങ്ങിനെ തീ കത്തിക്കുന്ന സ്ഥലം ആണ് ബര്‍ണര്‍, വീട്ടിനുള്ളില്‍ ഒരു മൂലയില്‍ ആയിരിക്കും അതിന്‍റെ സ്ഥാനം) , എടുത്ത്ട്ട് കരയിച്ചു കളഞ്ഞു..
ഇനി ഇതും വായിച്ച് അവര്‍ കളിയാക്കണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു..

അന്ന് തൊട്ട് .. ഡയറി എഴുതല്‍ ഞാന്‍ നിര്‍ത്തി ..

പക്ഷെ ഒരു നാലു ദിവസങ്ങള്‍ ക്ക് ശേഷം,വീട്ടില്‍ തിരിച്ചത്തി.. പക്ഷെ അന്നത്തെ ദിവസത്തിനു ശേഷം വീണ്ടും ഡയറി എഴുതാന്‍ തുടങ്ങി... പക്ഷെ കാര്യങ്ങള്‍ വളരെ ചുരുക്കി.... അക്ഷര തറ്റില്ലാതെ.. ചില നാളുകളില്‍ ഓരോ വരികളോ , രണ്ടു വരികളോ മാത്രം എഴുതി ചുരുക്കി..
പിന്നെ അത് ഞാന്‍ അല്ലാതെ വേറെ ആരു വായിചാലും മനസ്സിലാകാത്ത രീതിയിലായിരുന്നു ... എഴുതിയിരുന്നത്
ഉധാഹരനത്തുനു ...
"വീട്ടിലത്തി, പത്ത് ദിവസം , രണ്ടു ദിവസം തിരച്ചുപോവാന്‍ ഒരുങ്ങും.. പഠിക്കണം.. നല്ല മാര്‍ക്ക്‌ വാങ്ങണം.. "

ഇതുപോലെ... ആണ് പിന്നെ ഞാന്‍ ഡയറി എഴുതിയത് ..

    

Share this:

CONVERSATION

0 comments:

Post a Comment